കുമ്മനത്തിന്​ ലഭിച്ച ഷാളുകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന പരിപാടി ഉദ്​ഘാടനം നാളെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരന് കിട്ടിയ ഷാളുകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് നടക്കും. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തി‍ൻെറ താൽക്കാലിക വസതിയിലാണ് പരിപാടി. പര്യടനത്തിനിടെ കിട്ടിയ ഷാളുകൾ, തോർത്തുകൾ, പൊന്നാട തുടങ്ങിയവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, ഹാൻഡ് കർച്ചീഫ്, ടൗവൽ, തലയിണ കവർ എന്നിവ നിർമിക്കാനാണ് ലക്ഷ്യം. അതോടൊപ്പം പ്രചാരണത്തിനുപയോഗിച്ച ബോർഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റുന്നുമുണ്ട്. ഉൽപന്നങ്ങൾ നിർമിക്കാനായി സ്വാശ്രയ സംഘങ്ങളെയും ബി.എം.എസ് തൊഴിലാളികളെയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.