കഴക്കൂട്ടം: ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സംഘടിപ്പിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ ്ഘാടനം ചെയ്തു. ആത്മീയതയും ദൈവവും ദർശനങ്ങളും കൊണ്ട് തൻെറ മുന്നിലുള്ള തെറ്റുകൾ മറയ്ക്കുകയെന്നതല്ല മുന്നിലുള്ള തിന്മകളെ ചെറുക്കുക എന്ന ആദ്യ പാഠം ഗുരുദേവൻ നമുക്ക് നൽകി. ക്ഷേത്രങ്ങൾ കേവലമായ ആരാധനാലയങ്ങൾ മാത്രമല്ല സംവാദങ്ങളുടെയും വിജ്ഞാനത്തിൻെറയും വിദ്യാഭ്യാസത്തിൻെറയും കേന്ദ്രമായി മാറണമെന്ന് നമ്മെ ഗുരുദേവൻ പഠിപ്പിെച്ചന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അധ്യക്ഷതവഹിച്ചു. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയായി. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ലോകേഷാനന്ദ സ്വാമി, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ, മലയാള വിഭാഗം പ്രഫസർ എം.എ. സിദ്ദീഖ്, കൗൺസിലർമാരായ കെ.എസ്. ഷീല, സുദർശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.