കണിയാപുരം: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ജില്ല സമിതി സംഘടിപ്പിക്കുന്ന 'ജാലകം' സഹവാസ ക്യാമ്പ് 26, 27, 28 തീയത ികളിൽ കണിയാപുരത്ത് നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് പെരുമാതുറ റിസോർട്ടിലും പെൺകുട്ടികൾക്ക് മുട്ടപ്പലം സലഫി മസ്ജിദിലുമാണ് ക്യാമ്പ്. വിദ്യാർഥികളുടെ വ്യക്തിത്വ- ധാർമിക- വിദ്യാഭ്യാസ- കലാ- കായിക രംഗങ്ങളിലെ നൈപുണികളെ തൊട്ടുണർത്തും വിധമാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം നാലിന് തടങ്ങുന്ന ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനു വേണ്ടി 7356033154, 9746233766 നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.