ഒരു കിലോ കഞ്ചാവുമായി പിടിയിൽ

കഴക്കൂട്ടം: ഒരു കിലോ കഞ്ചാവുമായി പ്രതി പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി നിസാറാണ് (41) പിടിയിലായത്. ചെറു കിട വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായയാൾ കഴക്കൂട്ടം, കണിയാപുരം, കഠിനംകുളം, പെരുമാതുറ, ചിറയിൻകീഴ് എന്നിവിടങ്ങളിലെ പ്രധാന കഞ്ചാവ് വിൽപനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.