-ചൈന ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്കുള്ള ഇളവാണ് പിൻവലിച്ചത് വാഷിങ്ടൺ: ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക ്കം എട്ടു രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവ് യു.എസ് റദ്ദാക്കി. ഇറാൻ ആണവ കരാറിൽനിന്ന് പിൻവാങ്ങിയതിനു പിന്നാലെ യു.എസ് നൽകിയിരുന്ന സിഗ്നിഫിക്കൻറ് റിഡക്ഷൻ എക്സപ്ഷൻസ് (എസ്.ആർ.ഇ) മേയ് രണ്ടോടെ എടുത്തുകളയാനാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ തീരുമാനമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് അറിയിച്ചു. എണ്ണ കയറ്റുമതി പൂർണമായും തടഞ്ഞ് ഇറാൻെറ പ്രധാന വരുമാന സ്രോതസ്സിന് തടയിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഉൗർജ സുരക്ഷക്ക് വൻ തിരിച്ചടിയാവുന്ന നീക്കമാണിത്. കഴിഞ്ഞ നവംബറിൽ ആണവ കരാറിൽനിന്ന് പിന്മാറിയതിനു പിന്നാലെ ഇറാനുമേൽ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ത്യ, ചൈന, തുർക്കി, ജപ്പാൻ, ഗ്രീസ്, ഇറ്റലി, ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങൾക്ക് ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് എസ്.ആർ.ഇ സംവിധാനത്തിൽപെടുത്തി 180 ദിവസത്തേക്ക് ഇളവ് നൽകുകയായിരുന്നു. ഇതിൻെറ കാലാവധി അവസാനിക്കുന്ന മേയ് രണ്ടിനുശേഷം ഇളവ് തുടരേണ്ടതില്ലെന്നാണ് ട്രംപ് ഭരണകൂടം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇറാഖും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണ്. ചൈനക്കുശേഷം ഇറാനിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. അതിനാൽതന്നെ ഉപരോധ ഇളവ് എടുത്തുകളയുന്നത് ഇന്ത്യയുടെ ഉൗർജ സുരക്ഷയെ ഏറെ ദോഷകരമായി ബാധിക്കും. അതേസമയം, ലോകത്തിലെ പ്രധാന എണ്ണ ഉൽപാദകരായ യു.എസും സൗദി അറേബ്യയും യു.എ.ഇയും ചേർന്ന് ലോക വിപണിയിൽ എണ്ണയുടെ കുറവുണ്ടാകാതെ നോക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അവകാശപ്പെട്ടു. ഉപരോധം തന്നെ നിയമവിരുദ്ധമാണെന്നിരിക്കെ ഇളവിനും അത് എടുത്തുകളയുന്നതിനും പ്രാധാന്യം നൽകുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യു.എസ്നീക്കത്തെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിശദ പ്രതികരണം പിന്നീട് നടത്തുമെന്നും ഇന്ത്യൻ വിേദശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.