പരീക്ഷ മാറ്റി തിരുവനന്തപുരം: ഏപ്രിലില്‍ ആരംഭിക്കാനിരുന്ന എം.സി.എ (2011 സ്‌കീം 2011 അഡ്മിഷന്‍ മാത്രം) ഒന്ന്, രണ്ട്, മൂന ്ന് സെമസ്റ്റര്‍ മേഴ്‌സി ചാന്‍സ് പരീക്ഷ േമയ് മാസത്തിലേക്ക് മാറ്റി. മൂന്നാം സെമസ്റ്റര്‍ എം.സി.എ (2011 സ്‌കീം 2013 ആൻഡ് 2014 അഡ്മിഷന്‍ മാത്രം) സപ്ലിമൻെററി പരീക്ഷ മേല്‍പ്പറഞ്ഞ മൂന്നാം സെമസ്റ്റര്‍ മേഴ്‌സി ചാന്‍സ് പരീക്ഷകളോടൊപ്പം നടത്തും. പരീക്ഷാകേന്ദ്രം ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ എസ്.ഡി കോളജിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്സി/ ബി.കോം/സി.ബി.സി.എസ്.എസ് (കരിയര്‍ റിലേറ്റഡ്) വിദ്യാർഥികള്‍ 25, 27 തീയതികളിലെ പരീക്ഷ ആലപ്പുഴ എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂളിൽ എഴുതണം. 26 ന് ആരംഭിക്കുന്ന ബി.കോം ആന്വല്‍ (പ്രൈവറ്റ്/ എസ്.ഡി.ഇ/ സപ്ലിമൻെററി) പാര്‍ട്ട് മൂന്ന് അവസാനവര്‍ഷ പരീക്ഷാകേന്ദ്രമായി കൊല്ലം എസ്.എന്‍ വനിത കോളജ് തെരഞ്ഞെടുത്തവർ കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളജില്‍ പരീക്ഷ എഴുതണം. പ്രാക്ടിക്കൽ ഏപ്രിലില്‍ നടക്കുന്ന ആറാം സെമസ്റ്റര്‍ ബി.വോക് സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മൻെറ് കോഴ്‌സിൻെറ പ്രാക്ടിക്കല്‍ പരീക്ഷ േമയ് രണ്ട്, മൂന്ന്, ആറ്, ഏഴ് തീയതികളില്‍ നടത്തും. അപേക്ഷ ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌േചഡ് 2008 സ്‌കീം സപ്ലിമൻെററി രണ്ടും നാലും ആറും സെമസ്റ്റര്‍ പരീക്ഷകളുടെ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ 24 മുതല്‍ ആരംഭിക്കും. പരീക്ഷക്ക് പിഴകൂടാതെ മേയ് രണ്ട് വരെയും 50 രൂപ പിഴയോടെ മേയ് നാലുവരെയും 125 രൂപ പിഴയോടെ മേയ് ആറുവരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍. രണ്ടും നാലും സെമസ്റ്റര്‍ എല്‍എല്‍.ബി പഞ്ചവത്സര (2011-12 അഡ്മിഷനുമുമ്പ്) പരീക്ഷകള്‍ യഥാക്രമം മേയ് 16, 29 തീയതികളില്‍ ആരംഭിക്കും. 2005, 06, 07 അഡ്മിഷന്‍ വിദ്യാർഥികള്‍ 4000 രൂപ മേഴ്‌സി ചാന്‍സ് ഫീസ് ഇനത്തിലും 300 രൂപ സി.വി ക്യാമ്പ് ഫീസ് ഇനത്തിലും 2002, 03, 04 അഡ്മിഷന്‍ വിദ്യാർഥികള്‍ 7500 രൂപ മേഴ്‌സി ചാന്‍സ് ഫീസ് ഇനത്തിലും 300 രൂപ സി.വി ക്യാമ്പ് ഫീസ് ഇനത്തിലും അടക്കണം. മൂന്നില്‍ കൂടുതല്‍ പേപ്പര്‍ ഉണ്ടെങ്കില്‍ ഓരോ പേപ്പറിനും 2500 രൂപ വീതം അടക്കണം. പിഴകൂടാതെ 29 വരെയും 50 രൂപ പിഴയോടെ മേയ് മൂന്നുവരെയും 125 രൂപ പിഴയോടെ മേയ് ആറുവരെയും അപേക്ഷിക്കാം. ഹാള്‍ടിക്കറ്റ് 29 ന് ആരംഭിക്കുന്ന അവസാനവര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷനിൽ (എസ്.ഡി.ഇ) നിന്നും കൊല്ലം കേന്ദ്രമായി അപേക്ഷിച്ചവര്‍ എസ്.എന്‍ കോളേജ് ചാത്തന്നൂരില്‍നിന്നും ആലപ്പുഴ കേന്ദ്രമായി അപേക്ഷിച്ചവര്‍ സൻെറ് മൈക്കിള്‍സ് ചേര്‍ത്തലയില്‍നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അതത് കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം. സൂക്ഷ്മപരിശോധന ആഗസ്റ്റിൽ നടത്തിയ എല്‍എല്‍.ബി യൂനിറ്ററി രണ്ടാം സെമസ്റ്റര്‍ (2011 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാേല്വഷന്‍ സെക്ഷനില്‍ (ഇ. ജെ VII) 24 മുതല്‍ മേയ് രണ്ടുവരെ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.