മതേതര സർക്കാറിനെ അധികാരത്തിലെത്തിക്കാൻ ജനം സജ്ജരായി -ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് മതേതര സർക്കാറിനെ അധികാരത്തിലെത്തിക്കാൻ സംസ്ഥാനത്തെ വോട്ടർമാർ സജ്ജരായെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാറിൻെറ ഭരണപരാജയത്തിനെതിരെയും തെരഞ്ഞെടുപ്പിൽ വിധിയെഴുത്തുണ്ടാകും. യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകും. മതേതര സർക്കാറുണ്ടാക്കാൻ കോൺഗ്രസിനും അതിനു നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിക്കും മാത്രമേ കഴിയൂവെന്ന് ജനങ്ങൾക്ക് ബോധ്യമായി. ഇതിൽ ഇടതുപക്ഷത്തിന് ഒന്നും ചെയ്യാനില്ല. ഇടതു മുന്നണിയുടെയും ബി.ജെ.പിയുടെയും പ്രകോപനങ്ങളിൽ വീഴാതെ സംയമനത്തോടെ ചിട്ടയായ പ്രവർത്തനങ്ങളിൽ മുഴുകാൻ യു.ഡി.എഫ് പ്രവർത്തകരോട് ചെന്നിത്തല പ്രസ്താവനയിൽ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.