തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ശിശുക്ഷേമ സമിതിയുടെയും ചാവറ കള്‍ച്ചറല്‍ സൻെററിൻെറയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള ചലച്ചിത്രാസ്വാദന ക്യാമ്പ് 26 മുതല്‍ 30 വരെ എറണാകുളത്ത് സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ചാവറ കള്‍ച്ചറല്‍ സൻെററില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ 60 കുട്ടികളാണ് പങ്കെടുക്കുന്നത്. അഞ്ചു ദിവസത്തെ ക്യാമ്പില്‍ താമസവും ഭക്ഷണവും സൗജന്യം. 30ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപനച്ചടങ്ങില്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ജയസൂര്യ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.