കേരളം എൽ.ഡി.എഫിന്​ ഭൂരിപക്ഷം നൽകും -സി.പി.എം, സി.പി.​െഎ

തിരുവനന്തപുരം: യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണവും കപടനാടകവും തള്ളി കേരളജനത എൽ.ഡി.എഫിന് വൻ ഭൂരിപക്ഷ ം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർവേ ഫലങ്ങളെ നിഷ്പ്രഭമാക്കി ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അത്ഭുതവിജയം നേടുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു. തിരുവനന്തപുരത്ത്‌ എ.കെ. ആൻറണിയെയും ശശി തരൂരിനെയും റോഡ്‌ ഷോക്കിടെ എല്‍.ഡി.എഫ്‌ തടഞ്ഞെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണെന്ന് കോടിയേരി പറഞ്ഞു. ആൻറണിയെ പോലൊരു നേതാവ്‌ അസത്യം പറഞ്ഞ്‌ വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്‌ നന്നല്ല. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളില്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകർക്കുനേരെ ആക്രമണം അഴിച്ചുവിടുകയാണ്‌ യു.ഡി.എഫും ബി.ജെ.പിയും ചെയ്‌തതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയിലാണെന്ന ആൻറണിയുടെയും രമേശ് ചെന്നിത്തലയുടെയും നുണപ്രചാരണം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടാവാൻ പോകുന്ന പരാജയഭീതിയിൽനിന്ന് ഉടലെടുത്തതാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. യു.ഡി.എഫും ബി.ജെ.പിയുമാണ് പരസ്പരം വോട്ട് മറിക്കാൻ കരാറുണ്ടാക്കിയിരിക്കുന്നത്. പല മണ്ഡലങ്ങളിലും അത് പരസ്യമാണ്. കേരളമെങ്ങും ഇടത് തരംഗമാണെന്നും കാനം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.