തീര​സംരക്ഷണസേനയുടെ നിരീക്ഷണ കപ്പൽ നാളെ​ കമീഷൻ ചെയ്യും

തിരുവനന്തപുരം: തീരസംരക്ഷണസേനക്ക് പുതിയതായി നിർമിച്ച സി-441 എന്ന നിരീക്ഷണ കപ്പൽ ബുധനാഴ്ച രാവിലെ 9.30ന് വിഴിഞ്ഞം തു റമുഖത്ത് ചീഫ് സെക്രട്ടറി ടോം ജോസ് കമീഷൻ ചെയ്യും. സേനയുടെ പശ്ചിമ മേഖലാ കമാൻഡറായ ഇൻസ്പെക്ടർ ജനറൽ വിജയ് ഡി. ചഫീക്കർ, മുതിർന്ന ഓഫിസർമാർ തുടങ്ങിയവർ പങ്കെടുക്കും. ഇൻറർസെപ്റ്റർ ബോട്ട് വിഭാഗത്തിൽപെട്ട ഏഴാമത്തെ കപ്പലാണ് സൂറത്തിലെ എൽ.ടി. ലിമിറ്റഡ് തദ്ദേശമായി നിർമിച്ച സി-441. പ്രവർത്തനം തുടങ്ങുന്നതോടെ വിഴിഞ്ഞത്തെ തീരസംരക്ഷണ സേനക്ക് കടലിലെ രക്ഷാപ്രവർത്തനത്തിനും പേട്രാളിങ്ങിനും കൂടുതൽ ശക്തി പകരാൻ കഴിയുമെന്ന് സേന അറിയിച്ചു. കേരള-മാഹി തീരസംരക്ഷണസേന ജില്ല കമാൻഡറുടെ നിയന്ത്രണത്തിലുള്ള ബോട്ടിൽ ഒരു ഓഫിസറും 13 സേനാംഗങ്ങളമുണ്ട്. പരമാവധി വേഗം 45 നോട്ടിക്കൽ മൈലാണ് (മണിക്കൂറിൽ 83 കി.മീ). കേരള തീരമേഖലയിലായിരിക്കും പ്രവർത്തനം. ഉൾക്കടലിൽ അപകടത്തിൽപെടുന്ന ബോട്ടുകളെയും ചെറുതോണികളെയും രക്ഷപ്പെടുത്താനും കടലിൽ നിരീക്ഷണം നടത്താനും തീരക്കടലിലും ഉൾക്കടലിലും സഞ്ചരിക്കാനും ആധുനിക നിരീക്ഷണ-വാർത്താവിനിമയ സൗകര്യങ്ങളും യന്ത്രത്തോക്കുകളുമുള്ള കപ്പലിന് സാധിക്കും. അത്യാഹിതങ്ങളെ വളരെ പെട്ടെന്ന് പ്രതിരോധിക്കാനുമാകും. തിരുവനന്തപുരത്ത് സേനക്ക് എയർബേസ് വരും. വിമാനത്താവളത്തിനുസമീപത്തുള്ള സ്ഥലം ഏറ്റെടുക്കുന്നതോടെ പ്രവർത്തനം ആരംഭിക്കാനാകുമെന്നും തീരസംരക്ഷണസേന അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.