ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു

കരുനാഗപ്പള്ളി: കല്ലേലിഭാഗം കല്ലുകടവിന് സമീപം കാട്ടൂർ കുന്നുംപുറത്ത് . മറ്റൊരാൾക്ക് നിസ്സാരപരിക്കേറ്റു. കളി സ്ഥലത്ത് വെച്ചുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണം. കാട്ടൂർ തെക്കതിൽവീട്ടിൽ കൃഷ്ണകുമാറിനാണ് (23) വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7.45 ഒാടെയാണ് സംഭവം. സംഭവം നടന്ന സ്ഥലത്ത് വെച്ച് കഴിഞ്ഞ ദിവസം ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കരുനാഗപ്പള്ളി എ.സി.പി.യുടെ നേതൃത്വത്തിൽ പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.