തിരുവനന്തപുരം: വോട്ടെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങളുണ്ടാവുകയാണെങ്കില്‍ അടിയന്തരമായി ഇടപെടുന്നതിനും തടയുന്നതിനും പൊലീസിന് വാഹനസൗകര്യം സര്‍ക്കാര്‍ ലഭ്യമാക്കാതിരിക്കുന്നത് സംശയാസ്പദമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രചാരണസമാപനത്തിന് വ്യാപക അക്രമമുണ്ടായി. എ.കെ. ആൻറണിയെയും ശശി തരൂര്‍ എം.പിയെയും ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടയുക പോലും ചെയ്തു. ഇടതുമുന്നണിക്കാര്‍ വോട്ടെടുപ്പിന് വ്യാപക അക്രമം അഴിച്ചുവിടാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അതിന് ഒത്താശ ചെയ്യുന്നതിന് പൊലീസിനെ നിര്‍വീര്യമാക്കാനാണോ വാഹനങ്ങള്‍ നല്‍കാതിരിക്കുന്നതെന്ന് സംശയിക്കണമെന്നും അേദ്ദഹം വാർത്തക്കുറിപ്പിൽ പറഞ്ഞു. പൊലീസിന് വാഹനങ്ങള്‍ നല്‍കുന്നതിന് നിർദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പ്രതിപക്ഷനേതാവ് കത്ത് നല്‍കി. പൊലീസിൻെറ പോസ്റ്റല്‍ ബാലറ്റ് തിരികെ വാങ്ങുന്നതിന് കലക്ടറേറ്റുകളില്‍ വോട്ടെടുപ്പിന് ശേഷം രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് ഫെസിലിറ്റേഷന്‍ സൻെററുകള്‍ ആരംഭിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.