സഖ്യം ഡൽഹിയിൽ മാത്രമായി വേണ്ടെന്ന് ആപ്

ന്യൂഡൽഹി: കോൺഗ്രസുമായി ഹരിയാനയിൽ സഖ്യമില്ലെങ്കിൽ ഡൽഹിയിലും വേണ്ടെന്ന് ആം ആദ്മി പാർട്ടി (ആപ്) നേതാവും ഉപമുഖ് യമന്ത്രിയുമായ മനീഷ് സിസോദിയ. ഹരിയാനയിൽ സഖ്യം വേണമെന്ന നിലപാട് കോൺഗ്രസിന് തുടക്കം മുതൽ ഇല്ല. എന്നാൽ, അവർ ചർച്ചനടത്തി വിലപ്പെട്ട സമയം കളയുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യമാണ് കോൺഗ്രസുമായി സഖ്യത്തിന് തയാറാകാൻ കാരണം. എന്നാൽ, ഹരിയാനയിൽ അവർ അവസാന നിമിഷം പിന്മാറി. ഇനി എവിടെയും സഖ്യമില്ല. ഇതിന് കാരണം കോൺഗ്രസാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രകാരം സീറ്റു വിഭജനം നടത്താന്‍ തങ്ങള്‍ തയാറാണെന്ന് അറിയിച്ചിരുന്നു. കോണ്‍ഗ്രസിന് 7 സീറ്റും തങ്ങൾക്ക് ഒരു സീറ്റും എന്നതായിരുന്നു ധാരണ. ഒരു സീറ്റും ലഭിക്കാത്ത കോൺഗ്രസിന് ഡൽഹിയിൽ മൂന്നു സീറ്റ് നൽകാൻ ആപ് തയാറായി. എന്നാൽ, ആപ്പിന് നാല് എം.പിമാരും 20 എം.എൽ.എമാരുമുള്ള പഞ്ചാബിൽ ഒരു സീറ്റു നൽകാൻ പോലും കോൺഗ്രസ് തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.