ഒാർമയായത്​ അണ്ടൂർകോണത്തി​െൻറ ജനകീയമുഖം

ഒാർമയായത് അണ്ടൂർകോണത്തിൻെറ ജനകീയമുഖം പോത്തൻകോട്: പറമ്പിൽപാലം നിസാറിൻെറ നിര്യാണം അണ്ടൂർകോണത്തിനെ ദുഃഖത ്തിലാഴ്ത്തി. കോൺഗ്രസിൻെറ സജീവപ്രവർത്തകനായി അണികളിൽ ആവേശംപടർത്തിയിരുന്ന നേതാവായിരുന്നു പറമ്പിൽപാലം നിസാർ. വ്യാഴാഴ്ച രാത്രി 11 വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. സ്ഥാനാർഥി അടൂർ പ്രകാശിനൊപ്പം ഏറെനേരവും പ്രചാരണത്തിന് വ്യാഴാഴ്ച രംഗത്തിറങ്ങിയിരുന്നു. രാത്രി വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു. സ്വതന്ത്രനായി മത്സരിച്ചുവിജയിച്ച് പഞ്ചായത്തംഗമായ നിസാർ പിന്നീട് കോൺഗ്രസിൽ ചേർന്നു. 15 വർഷം അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. തുടർന്ന് 2006 മുതൽ 2011 വരെ പഞ്ചായത്ത് വൈസ് പ്രസിഡൻറും 2011 മുതൽ 2016 വരെ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. നിലവിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.