ശ്രീനാരായണ ദർശനങ്ങളുടെ അന്തസ്സത്ത ഷഡ്ദർശനങ്ങളിലൂന്നിയത് -സ്വാമി ബ്രഹ്മസ്വരൂപാനന്ദ

വർക്കല: ശ്രീനാരായണ ഗുരുവിൻെറ ദർശനങ്ങളുടെ അന്തസ്സത്ത ഷഡ്ദർശനങ്ങളിൽ ഊന്നിനിൽക്കുന്നവയാണെന്ന് സ്വാമി ബ്രഹ്മസ്വരൂപാനന്ദ. ശിവഗിരിയിൽ ശ്രീനാരായണ ധർമ മീമാംസാ പരിഷത്തിനോടനുബന്ധിച്ച് 'ഗുരുദർശനത്തിലൂടെ ഒരു വിചാരം' വിഷയത്തിൽ പഠനക്ലാസ് നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ദർശനങ്ങളെയും ഗുരുദർശനത്തെയും തർക്കശാസ്ത്രത്തിൻെറയും ന്യായശാസ്ത്രത്തിൻെറയും യുക്തിയുടെയും അനുഭവത്തിൻെറയും വെളിച്ചത്തിലാണ് ജാതിദർശനം എന്ന കൃതിയിലൂടെ ഗുരു വെളിപ്പെടുത്തിയതെന്ന് 'ഗുരുവിൻെറ ജാതിദർശനം' എന്ന വിഷയത്തിൽ ക്ലാസ് നയിച്ച ഡോ. പി.കെ. രാജേന്ദ്രൻ പറഞ്ഞു. ഗുരുവിൻെറ തമിഴ് കൃതിയായ തേവാരപതികത്തിലൂടെ ഗുരുവിൻെറ തമിഴിലെ അഗാധമായ പാണ്ഡിത്യത്തെയും ശൈവദ്രാവിഡ സംസ്കാരത്തെയും പറ്റി സ്വാമി ശിവസ്വരൂപാനന്ദ ക്ലാസ് നയിച്ചു. പാശ്ചാത്യലോകത്ത് ഗുരുദേവ ദർശനത്തിൻെറ പ്രസക്തി എത്തിക്കേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്ന് സ്വാമി ഗുരുപ്രസാദ് പറഞ്ഞു. സ്വാമി ശാരദാനന്ദ, സ്വാമി ധർമചൈതന്യ, അരുവിപ്പുറം അശോകൻശാന്തി, വി. അജിത്ത്കുമാർ, പി. കമലാസനൻ, കെ. ജയധരൻ, വി.ടി. രാജേന്ദ്രൻ, സ്വാമി കൃഷ്ണാനന്ദ, പുത്തൂർ ശോഭനൻ, സുകുമാരൻ മാവേലിക്കര, കെ.എസ്. ജയിൻ, അഡ്വ. മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.