തലവിളമുക്ക്-ഈരാണിക്കോണം നിർമാണം പൂർത്തിയാകാത്ത റോഡ്​

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ തലവിളമുക്ക്-ഈരാണിക്കോണം റോഡ് തകർച്ചയിൽ. റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചിട്ടും രാഷ്ട്രീയ വടംവലികൾ മൂലവും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലവും നിർമാണം നിലച്ചിട്ട് വർഷങ്ങൾ. എം.സി റോഡിനെയും ദേശീയപാതയെയും ബന്ധിപ്പിക്കാൻ കഴിയുന്ന റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഒമ്പത് മീറ്റർ വീതിയുണ്ടാക്കിയാൽ എം.പി ഫണ്ടിൽ ഉൾപ്പെടുത്താമെന്ന് അധികൃതർ പറഞ്ഞതനുസരിച്ച് നാട്ടുകാർ ഏകമനസ്സോടെ ഭൂമി വിട്ടുനൽകി ഒമ്പത് മീറ്റർ വിസ്തൃതിയുണ്ടാക്കി. എം.പി ഫണ്ടിൽനിന്ന് 30 ലക്ഷം അനുവദിച്ചെന്ന് പറഞ്ഞ് 2008ൽ റോഡിൻെറ ഉദ്ഘാടനം എം.പി തന്നെ നിർവഹിക്കുകയും ചെയ്തു. എന്നാൽ, നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് നാട്ടുകാരുടെ നിരന്തര സമ്മർദങ്ങൾക്കൊടുവിൽ എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് നിർമാണം പുനരാരംഭിച്ചെങ്കിലും നാലാം വാർഡിൻെറ ഭാഗമായ ഈരാണിക്കോണം ഏതുക്കാട് വരെയുള്ള 400 മീറ്റർ റോഡ് നിർമാണം നടത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.