നാളെ പ്രിയങ്കയെത്തുന്നു; ആവേശ സ്വീകരണമൊരുക്കാൻ യു.ഡി.എഫ്

കൽപറ്റ: ആദ്യവരവിൽ വയനാട് നൽകിയ ഉജ്ജ്വല സ്വീകരണത്തിൻെറ ആവേശവുമായി പ്രിയങ്ക ഗാന്ധി വീണ്ടും വയനാടൻ മണ്ണിലെത്തു ന്നു. ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കയെത്തുന്നതോടെ കൊട്ടിക്കലാശത്തിനുമുമ്പ് വയനാട്ടിൽ ആവേശമുഹൂർത്തങ്ങൾ തീർക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. നേരത്തേ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം നാമനിർദേശപത്രിക സമർപ്പണവേളയിൽ പ്രിയങ്കയുമെത്തിയിരുന്നു. അന്ന് കൽപറ്റയെ ഇളക്കിമറിച്ച റോഡ് ഷോയിൽ രാഹുലിനൊപ്പം പതിനായിരങ്ങളുടെ ആവേശത്തിൽ കുതിർന്ന അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയ പ്രിയങ്ക ശനിയാഴ്ച വയനാട്ടിൽ മൂന്നു പരിപാടികളിൽ സംബന്ധിക്കും. 10.30ന് മാനന്തവാടി വള്ളിയൂർക്കാവിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. വള്ളിയൂർക്കാവിലെ താൽക്കാലിക ഹെലിപാഡിലാണ് ഇറങ്ങുന്നത്. 11.45ന് വള്ളിയൂർക്കാവിൽനിന്ന് പുറെപ്പട്ട് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജ് ഗ്രൗണ്ടിലെ താൽക്കാലിക ഹെലിപാഡിൽ ഇറങ്ങും. താഴേ മുട്ടിലിൽനിന്ന് തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിവരെ റോഡുമാർഗമാണ് യാത്ര. പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിൻെറ കുടുംബത്തെ വാഴക്കണ്ടി കോളനിയിലെ തറവാട്ടു വീട്ടിൽ സന്ദർശിക്കും. 1.15ന് ഡബ്ല്യൂ.എം.ഒ കോളജ് ഗ്രൗണ്ടിൽനിന്ന് ഹെലികോപ്ടറിൽ പുൽപള്ളിയിലേക്ക്. പുൽപള്ളി പഴശ്ശിരാജ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ഇറങ്ങുക. 1.30ന് പുൽപള്ളിയിൽ കർഷക സംഗമത്തിൽ സംബന്ധിച്ചശേഷം വയനാട് മണ്ഡലത്തിൽ ചുരത്തിന് താഴെയുള്ള നിയോജക മണ്ഡലങ്ങളിൽ പരിപാടികളിൽ സംബന്ധിക്കും. ഇടതുസ്ഥാനാർഥികളെ വിജയിപ്പിക്കുമെന്ന് അഖില കേരള വിശ്വകർമ ആലപ്പുഴ: ലോക്സഭ തെരെഞ്ഞടുപ്പിൽ 20 സീറ്റിലും ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്ന് അഖില കേരള വിശ്വകർമ. സംസ്ഥാന സർക്കാർ ലക്ഷ്യബോധമുള്ളതും നവോത്ഥാനമൂല്യങ്ങൾക്ക് വിലകൽപിക്കുന്നതാെണന്നും സംസ്ഥാന വൈസ് പ്രസിഡൻറ് വി. രാജഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2000 മുതൽ 2018 വരെ യു.ഡി.എഫിനാണ് പിന്തുണ നൽകിയത്. എന്നാൽ, സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർക്കായില്ല. നേരേത്ത സമുദായ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാവുമെന്ന സംസ്ഥാന സർക്കാറിൻെറ ഉറപ്പിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാനെ പിന്തുണച്ചിരുന്നു. ബജറ്റിൽ വിശ്വകർമക്ഷേമത്തിന് 10 കോടി സർക്കാർ വകയിരുത്തി പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ യൂനിയൻ വൈസ് പ്രസിഡൻറ് കെ.എസ്. ഉത്തമൻ, സെക്രട്ടറി എം. രാജേഷ് ബാബു, യൂനിയൻ പ്രസിഡൻറ് സുഷമ എന്നിവർ പെങ്കടുത്തു. കോൺഗ്രസും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയെന്ന് കെ. സോമൻ ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം സ്ഥാനാർഥിയെ യു.ഡി.എഫ് സഹായത്തേടെ വിജയിപ്പിക്കാനും പകരം മാവേലിക്കരയിൽ സി.പി.െഎ സ്ഥാനാർഥിയെ തോൽപിക്കാനും കോൺഗ്രസും സി.പി.എമ്മും തമ്മിൽ ധാരണയുെണ്ടന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ. രാഹുലിൻെറ ജില്ലയിലെ പ്രസംഗത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയോട് മൃദു സമീപനമാണ് സ്വീകരിച്ചത്. കൊലയാളി പാർട്ടിയോട് സഖ്യമുണ്ടാവിെല്ലന്ന് പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ എല്ലാം മറെന്നന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ചതയം നാളിലാണ് താൻ ജനിച്ചതെന്ന ആലപ്പുഴ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞടുപ്പ് കമീഷൻ കേസെടുക്കണം. സംസ്ഥാന സർക്കാറിൻെറ നേട്ടം പറയാതെ ബി.ജെ.പിവിരുദ്ധ വികാരമാണ് എൽ.ഡി.എഫ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് ഷാജി എം. പണിക്കർ, എൻ.ഡി.എ തെരെഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ പി.എസ്. രാജീവ് എന്നിവർ പെങ്കടുത്തു. അമിത് ഷാ നാളെ ആലപ്പുഴയിൽ ആലപ്പുഴ: മാവേലിക്കര, ആലപ്പുഴ എൻ.ഡി.എ സ്ഥാനാർഥികളുടെ തെരെഞ്ഞടുപ്പ് പ്രചാരണാർഥം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ശനിയാഴ്ച ആലപ്പുഴയിൽ പ്രസംഗിക്കും. വൈകീട്ട് നാലിന് പുന്നപ്ര കപ്പക്കട മൈതാനിയിലാണ് യോഗം. എൻ.ഡി.എ പ്രമുഖ നേതാക്കൾ പെങ്കടുക്കും. ശേഷം അദ്ദേഹം പത്തനംതിട്ടയിലേക്ക് തിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.