വർക്കല: പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽവീട്ടിൽ ജോണാണ്(28) അറസ്റ്റിലായത്. ജനുവരിയിലാണ് പെൺകുട്ടി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞു. ആത്മഹത്യ ചെയ്ത ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. ഇതിനെതുടർന്ന് പൊലീസ് വിശദമായ അന്വേഷണത്തിലായിരുന്നു. പെൺകുട്ടിയും ജോണുമായി ഒരു വർഷമായി അടുപ്പമുണ്ടായിരുന്നതായും പെൺകുട്ടിക്ക് ഇയാൾ മൊബൈൽഫോൺ വാങ്ങിക്കൊടുക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയാണ് നിരന്തരം പീഡിപ്പിച്ചുവന്നതെന്നും പൊലീസ് മനസ്സിലാക്കി. ആത്മഹത്യ വാർത്ത വന്നതോടെ ജോൺ അഞ്ചുതെങ്ങിൽ നിന്നും ഒളിവിൽ പോയതായും കണ്ടെത്തി. ബേപ്പൂർ, മുനമ്പം എന്നിവിടങ്ങളിൽ ഫിഷിങ് ബോട്ടിൽ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു. പിന്നീട് കന്യാകുമാരിയിലേക്ക് കടന്നു. ആഴ്ച തോറും മൊബൈലിലെ സിം കാർഡ് മാറ്റി ഒളിവിൽ കഴിഞ്ഞുവന്ന ജോണിനെ സൈബർ സെല്ലിൻെറ സഹായത്തോടെയാണ് പിടികൂടിയത്. വർക്കല സി.ഐ ഗോപകുമാർ, എസ്.ഐ ശ്യാംജി, എ.എസ്.ഐ സുനിൽകുമാർ, പൊലീസുകാരായ മുരളീധരൻ, മധുപാൽ, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ ജില്ലകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.