സ്ത്രീകളുടെ പള്ളിപ്രവേശനം: കോടതി വിധി കാത്തിരിക്കേണ്ടതില്ല - കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ ആരാധന നിര്‍വഹിക്കുന്നത് വ ിലക്കുന്നില്ലെന്നിരിക്കെ, പള്ളിപ്രവേശനത്തിന് കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രവാചക പത്‌നിമാരടക്കം സ്വഹാബാ വനിതകള്‍ പ്രവാചകൻെറ നേതൃത്വത്തില്‍ പള്ളികളില്‍ ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുത്തിരുന്നു എന്നത് ഇസ്‌ലാമിക ചരിത്രത്തില്‍ നിഷേധിക്കാനാവാത്ത വസ്തുതയാണ്. പ്രവാചകൻെറ കാലശേഷവും സ്ത്രീകൾ പള്ളികളില്‍ ഭജനമിരുന്നതിനും പ്രാര്‍ഥന നിര്‍വഹിച്ചതിനും വ്യക്തമായ തെളിവുകളുണ്ട്. അതിനാൽ, സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രാര്‍ഥന സ്വാതന്ത്ര്യം വിലക്കുന്നതിന് വിശ്വാസത്തിൻെറയോ പ്രമാണങ്ങളുടെയോ പിന്‍ബലമില്ലെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.