മുലയൂട്ടുന്നവരെയും കൈക്കുഞ്ഞുങ്ങൾ ഉള്ളവരെയും ഒഴിവാക്കണം -ബാലാവകാശ കമീഷൻ

തിരുവനന്തപുരം: മുലയൂട്ടുന്ന അമ്മമാരെയും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെയും െതരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒ ഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ പി. സുരേഷ് നിർദേശിച്ചു. െതരഞ്ഞെടുപ്പുസമയത്ത് ഒന്നിലധികം ദിവസം വീടുവിട്ടു നിൽക്കേണ്ടി വരുമെന്നതിനാൽ കുഞ്ഞിന് മുലപ്പാൽ കിട്ടാതാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിത്. കമീഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇൗ നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.