തിരുവനന്തപുരം: വോെട്ടടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ, സമാന മാധ്യമങ്ങൾ എ ന്നിവയിലൂടെ പ്രചാരണമോ പരസ്യങ്ങളോ പാടിെല്ലന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. അച്ചടി മാധ്യമങ്ങളിൽ ഇക്കാലയളവിൽ പരസ്യം പ്രസിദ്ധീകരിക്കണമെങ്കിൽ സംസ്ഥാന/ജില്ലതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി വേണം. കേരളത്തിൽ 22നും 23നും ഈ നിബന്ധന പാലിക്കണം. മുൻകൂർ സർട്ടിഫിക്കേഷൻ ലഭിക്കാൻ പരസ്യം എം.സി.എം.സിക്ക് സമർപ്പിക്കേണ്ട അവസാന തീയതി 19ന് വൈകുന്നേരം ആറ്. പ്രചാരണത്തിൻെറ അവസാനഘട്ടങ്ങളിൽ എതിർകക്ഷികൾക്ക് മറുപടി നൽകാൻ അവസരം ലഭിക്കാത്തവിധത്തിൽ തെറ്റായ ആക്ഷേപം പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്ന് കമീഷൻ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.