കോവളത്തെ തീരദേശ കാറ്റ് എങ്ങോട്ട്

രാഷ്ട്രീയത്തിനപ്പുറം സ്ഥാനാര്‍ഥിയെ നോക്കി വിധിയെഴുതുന്നതാണ് കോവളത്തിൻെറ ചരിത്രം. തീരത്തെ കാറ്റ് എങ്ങോട്ട് വീശുമെന്നത് പലപ്പോഴും പ്രവചനാതീതമാണ്. ജാതി, മതസമവാക്യങ്ങളും ന്യൂനപക്ഷ വോട്ടുമാണ് വിധി നിർണയിക്കുന്നതിൽ പ്രധാനം. പോയകാല നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതിന് അനുകൂലമാവുമ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ കോവളം പൊതുവിൽ യു.ഡി.എഫിനോട് ചായ്്വ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, എടുത്തുപറയാവുന്ന നേട്ടമൊന്നും അന്ന് ബി.ജെ.പി നേടിയിരുന്നില്ല. കഴിഞ്ഞ ലോക്സഭയിലാകട്ടെ ശശിതരൂരിന് 9,289 വോട്ടിൻെറ ഭൂരിപക്ഷം കിട്ടി. വിൻസൻെറ് എം.എൽ.എയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം മണ്ഡലത്തിൽ നടത്തിയിട്ടുണ്ട്. മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള നീലലോഹിത ദാസാണ് എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻപിടിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജമീല പ്രകാശം പരാജയപ്പെട്ടത് 2,615 വോട്ടിനാണ്. അതിനാൽ നോട്ട് നിരോധനവും വിമാനത്താവള സ്വകാര്യവത്കരണവുമെല്ലാം എൽ.ഡി.എഫ് പ്രചാരണായുധമാക്കി മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കുന്നു. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ചില മേഖലകളിൽ ബി.ജെ.പിക്ക് മേൽക്കൈയുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. വെങ്ങാന്നൂർ, അരുമാന്നൂർ, തിരുപുറം മേഖലകൾ ഇത്തവണ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ബി.ജെ.പി ശക്തമായി പ്രചാരണം നടത്തുന്നുമുണ്ട്. അതേസമയം, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് തരൂരിൻെറ പ്രതീക്ഷ. മറുവശത്ത് ശബരിമല ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി ഹിന്ദുവോട്ടുകൾ നേടിയെടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ തവണ ഒ. രാജഗോപാലിന് 36,169 വോട്ട് ഇവിടെനിന്ന് ലഭിച്ചിരുന്നു. ശബരിമല അതിനേക്കാൾ വോട്ട് ഉയർത്തുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഉൾപ്പെടുന്ന ബാലരാമപുരം, കല്ലിയൂർ, വെങ്ങാനൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ, പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയിലെ വെങ്ങാനൂർ, മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ വാർഡുകളുമാണ് കോവളം മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ മൂന്നിടത്ത് എൽ.ഡി.എഫും രണ്ട് വീതം യു.ഡി.എഫും ബി.ജെ.പിയുമാണ് ഭരിക്കുന്നത്. കോർപറേഷന് കീഴിലുള്ള അഞ്ച് വാർഡുകളിൽ രണ്ട് വീതം എൽ.ഡി.എഫും യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയുമാണ്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ബി.ജെ.പി സാന്നിധ്യമറിയിച്ചത് ഇക്കുറി പ്രധാന ചർച്ചയാണ്. പുരുഷന്മാർ -1,03,470 സ്ത്രീകൾ -1,07,580 ട്രാൻസ്ജെൻഡർ -02 ആകെ വോട്ട് -2,11,052
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.