അവകാശങ്ങൾക്കൊപ്പം ഭരണഘടനാ ബാധ്യതകൾ പാലിക്കണം -ഗവർണർ

തിരുവനന്തപുരം: മൗലിക ആവശ്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ജനങ്ങള്‍ക്ക് ഭരണഘടനാ ബാധ്യതകൾ പാലിക്കേണ്ട ഉത്തരവാദ ിത്തമുെണ്ടന്ന് ഗവർണർ പി. സദാശിവം. ഒാള്‍ ഇന്ത്യ എസ്.സി-എസ്.ടി എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച ഡോ.ബി.ആര്‍.അംബേദ്കറുടെ 128ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന രാജ്യത്തിൻെറ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. അവിടെ രാഷ്ട്രീയം കളിക്കരുത്. സംവരണം ഭരണഘടനയുടെ ഭാഗമായി ഉയര്‍ത്തുവന്നതാണ്. സ്‌കൂള്‍ ജീവിതം മുതല്‍ വിവേചനം അനുഭവിച്ച വ്യക്തിയായിരുന്നു അംബേദ്കര്‍. ഭരണഘടനാ ശിൽപി എന്നനിലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ഭരണഘടന തയാറാക്കുന്ന സംഘത്തില്‍ അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കില്‍ നാം അനുഭവിക്കുന്ന തുല്യത ഇന്ന് ഉണ്ടാവില്ലായിരുെന്നന്നും ഗവർണർ പറഞ്ഞു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് എസ്. മുരുകന്‍ അധ്യക്ഷതവഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, കേരള സ്റ്റേറ്റ് എസ്.സി, എസ്.ടി കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, ഡി.ഐ.ജി കെ.സേതുരാമന്‍, കേരള എസ്.സി, എസ്.ടി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അപ്പുക്കുട്ടന്‍ കുറിച്ചി, കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.