കഞ്ചാവും മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു

കോവളം: കോവളത്ത് സ്വകാര്യ ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന . ആവാടുതുറയിലെ സ്വകാര്യ ഹോട്ടലിൽനിന്നാണ് അരക്കിലോയോളം തൂക്കം വരുന്ന കഞ്ചാവും മാരകായുധങ്ങളും കോവളം പൊലീസ് കണ്ടെടുത്തത്. കോവളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഈ ഹോട്ടൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായതായും പിടിച്ചെടുത്ത കഞ്ചാവ്, ആയുധം എന്നിവ ഹോട്ടലിൽ സൂക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരുന്നതായും കോവളം പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.