പൊലീസ്​ നായ്ക്കളുടെ പ്രകടനം ജനശ്രദ്ധയാകർഷിക്കുന്നു

തിരുവനന്തപുരം: പ്രസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടക്കുന്ന കനകോത്സവം പ്രദർശനത്തിൽ കേരള െപാലീസിൻെറ ഡോഗ് സ്ക്വാഡിൻെറ പ്രകടനം ശ്രദ്ധേയമായി. തിരുവനന്തപുരം സിറ്റി, റൂറൽ എന്നിവിടങ്ങളിൽനിന്നായി എട്ട് പൊലീസ് നായ്ക്കളാണ് പങ്കെടുക്കുന്നത്. െട്രയിനർമാരുടെ നിർേദശപ്രകാരം സല്യൂട്ട് ചെയ്യുകയും ഇരിക്കുകയും െട്രയിനർ പറയുന്ന സംഖ്യയുടെ എണ്ണത്തിനൊപ്പം കുരയ്ക്കുകയും ചെയ്യുന്ന ചീരു എന്ന നായ് ഇതിനോടകം മേളയിലെ താരമായിക്കഴിഞ്ഞു. ശരീരത്തിൽ സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഒളിപ്പിച്ചു െവക്കുന്നവരെ നായ്ക്കൾ പിടികൂടുന്നത് കണ്ടുമനസ്സിലാക്കാം. ബാഗിലൊളിപ്പിക്കുന്ന സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഞൊടിയിടയിൽ കണ്ടെത്തുന്നതിനുള്ള പരിശീലനം ലഭിച്ച നായ്ക്കളാണിവ. കത്തുന്ന വളയത്തിനുള്ളിലൂടെ ചാടിയും നായ്ക്കൾ കഴിവുകൾ പ്രകടിപ്പിക്കുന്നു. മൊബൈൽഫോൺ, ബാഗ് മുതലായവ തട്ടിപ്പറിച്ച് കടന്നുകളയുന്ന അക്രമിയെ പിന്തുടർന്ന് പിടികൂടി മോഷണവസ്തുക്കൾ വീണ്ടെടുക്കുന്ന പ്രകടനവും അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റിയുടെ കീഴിലുള്ള മാർക്കോ, ചീരു, കല്യാണി, കിട്ടു, ടിപ്പു, കോലി, തിരുവനന്തപുരം റൂറലിൻെറ കീഴിലുള്ള അന്ന, ജൂലി എന്നീ പൊലീസ് നായ്ക്കളാണ് കഴിവുകൾ പ്രദർശിപ്പിക്കുന്നത്. ഹരിയാനയിലെ ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് പരിശീലനകേന്ദ്രത്തിൽനിന്ന് ഒന്നാം റാങ്ക് നേടിയാണ് ചീരു പരിശീലനം പൂർത്തിയാക്കിയത്. മധ്യപ്രദേശിലെ ബി.എസ്.എഫ് പരിശീലനകേന്ദ്രത്തിലെ പൂർവ വിദ്യാർഥികളാണ് ടിപ്പുവും കോലിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലെ പരിശീലനത്തിൽ ഒന്നാംസ്ഥാനക്കാരിയാണ് കല്യാണി. ദിവസേന വൈകീട്ട് 6.30ന് നടക്കുന്ന പ്രദർശനം തിങ്കളാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.