Obi t7

പുഷ്പാംഗദൻ ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് പി.എസ്. മന്ദിരത്തിൽ പുഷ്പാംഗദൻ (76 ) നിര്യാതനായി. ഭാര്യ: സൗദമ്മ. മക്കൾ: കുശലകുമാരി, ഉഷാകുമാരി, ഗീതാകുമാരി, സുനിതകുമാരി. മരുമക്കൾ: ശിവൻകുട്ടി (റിട്ട. അധ്യാപകൻ), ഗോപിനാഥപിള്ള (റിട്ട. കെ.എസ്.ഇ.ബി), ജ്യോതികുമാർ (ദുൈബ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. 102ാം വയസ്സിൽ നിര്യാതനായി മുടപുരം: തെന്നൂർക്കോണം പ്രവീൺ നിവാസിൽ ശിവാനന്ദൻ (102) നിര്യാതനായി. ഭാര്യ: സൈരന്ധ്രി. മക്കൾ: മോഹനൻ, ഉത്തമൻ, കുമാരി. മരുമക്കൾ: രേണുക, ബിന്ദു, രമേശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന്. കിണറ്റിൽ വീണ് മരിച്ചു കിളിമാനൂർ: പഞ്ചായത്ത് കിണറ്റിലകപ്പെട്ട ബക്കറ്റെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കയർ പൊട്ടി കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. നഗരൂർ കടവിള മൊട്ടലുവിളവീട്ടിൽ സതീശനാണ് (49) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ വെള്ളമില്ലാത്തതിനാൽ ഭാര്യയും മകനുമൊത്ത് കടവിള പഞ്ചായത്ത് കിണറ്റിൽ കുളിക്കാൻ എത്തിയെങ്കിലും ബക്കറ്റ് കിണറ്റിൽ അകപ്പെട്ടിരുന്നു. ഇത് എടുക്കുന്ന ശ്രമത്തിനിടയിൽ സതീശൻ ആഴത്തിലുള്ള കിണറ്റിൽ കയർ പൊട്ടി വീഴുകയായിരുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി കരക്കെത്തിച്ചെങ്കിലും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴും മരിച്ചു. ഭാര്യ: സതി. മകൻ: സഞ്ജു. അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു കഴക്കൂട്ടം: അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ശ്രീകാര്യം മാങ്കുഴി ജി.എൻ.ആർ.എ -141 തിരുവോണത്തിൽ ആർ.എസ്. ശരത്താണ് (28) മരിച്ചത്. ഡിസംബർ 22ന് രാത്രി കല്ലമ്പലം മാവിന്മൂട്ടിലാണ് അപകടം നടന്നത്. ശരത്ത്‌ സഞ്ചരിച്ച മോട്ടോർ സൈക്കിൾ തെന്നിമാറി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ശരത്തിനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിെച്ചങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ടെക്‌നോപാർക്ക് ആർ.ആർ. ഡൊണാൾലി കമ്പനിയിൽ ജീവനക്കാരനായിരുന്നു. അപകടത്തിന് ഒരാഴ്ച മുമ്പാണ് ജോലിയിൽനിന്ന് മാറിയത്. പരേതനായ രാജപ്പൻ നായരുടെയും ഷൈലജകുമാരിയുടെയും മകനാണ്. സഹോദരി: ശാരിക. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ശാന്തികവാടത്തിൽ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.