IMP മോദിയെ വാനോളം പുകഴ്ത്തി പി.സി. ജോർജിൻെറ എൻ.ഡി.എ 'അരങ്ങേറ്റം' കോഴിക്കോട്: എൻ.ഡി.എ പ്രവേശനശേഷം പങ്കെടുത്ത പ്രധാന പൊതുപരിപാടിയിൽ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി േകരള ജനപക്ഷം പാർട്ടി നേതാവ് പി.സി. ജോർജ്. സി.പി.എമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച പ്രസംഗത്തിൽ, രാഹുൽ ഗാന്ധിയെയും പിണറായി വിജയനെയും വിമർശിക്കാനും പി.സി. ജോർജ് മറന്നില്ല. കടപ്പുറത്ത് നടന്ന വിജയ് സങ്കൽപ് റാലിയിൽ സംസാരത്തിനിടെ ചില വാക്കുകളിലൂെട മലയാളികളെ ഒന്നടങ്കം അധിക്ഷേപിക്കാനും പി.സി. ജോർജ് മുതിർന്നു. ദേശീയ രാഷ്ട്രീയേത്താെടാപ്പം നിൽക്കാനുള്ള ബാധ്യത മലയാളികൾക്കുണ്ടാവണം. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്ന മോദിയുെട നിലപാടിനെ കേരളം എതിർക്കുന്നത് എന്തുെകാണ്ടെന്ന് മനസ്സിലാകുന്നില്ല. േമാദി രാജ്യത്തിനുവേണ്ടി ചെയ്തതൊന്നും അവഗണിക്കാനാവില്ല. താൻ െവറുതേ ചേർന്നതല്ല ബി.ജെ.പിയിൽ. കേന്ദ്രത്തിൻെറ റബർ നയമാണ് തന്നെ മാറ്റിചിന്തിപ്പിച്ചത്. റബറിനെ കാർഷികോൽപന്നമാക്കി മാറ്റാൻ തീരുമാനിച്ച മോദിക്കെതിരെ കേരളത്തിലെ കൃഷിക്കാർ നിൽക്കുമെന്ന് തോന്നുന്നില്ല. അങ്ങിനെ നിന്നാൽ അത് നന്ദികേടായിരിക്കും. ശബരിമല തകർക്കാൻ 16 പിണറായി വിജയന്മാർ ശ്രമിച്ചാലും നടക്കില്ല. പക്വതയില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി. വരുന്ന െതരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി വിജയിച്ചു കഴിഞ്ഞു-ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.