കരീപ്രയിൽ പട്ടികജാതികോളനികളിൽ കുടിവെള്ളം കിട്ടുന്നില്ല

വെളിയം: കുടിവെള്ളം കിട്ടുന്നില്ല, കരീപ്ര പഞ്ചായത്തിലെ പട്ടികജാതി കോളനിവാസികൾ ദുരിതത്തിൽ. മാസങ്ങളായി തുടരുന്ന കുടിവെള്ളദൗർലഭ്യം പരിഹരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ചില മേഖലയിൽ കുടിവെള്ളം ലോറി വഴി എത്തിക്കുന്നുണ്ടെങ്കിലും മിക്കയാളുകൾക്കും ലഭിക്കുന്നില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും ഉയർന്ന പ്രദേശത്ത് പൈപ്പ് ലൈൻ ഇല്ലാത്തത് കോളനിക്കാരെയാണ് ബാധിച്ചത്. കൂലിപ്പണിക്കാരായ ഇവർക്ക് ലഭിക്കുന്ന തുച്ഛമായ കാശ് കൊണ്ട് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ്. മാലിന്യം നിറഞ്ഞ കുളത്തിൽനിന്നും വെള്ളം ശേഖരിച്ച് ചൂടാക്കി കുടിക്കുന്നവരുമുണ്ട്. പട്ടികജാതിക്കാർക്ക് കുടിവെള്ളത്തിനായി കോടികൾ ചെലവഴിച്ച് പഞ്ചായത്തിലുൾപ്പടെ നിർമിച്ച ജലസംഭരണിയുള്ളപ്പോഴാണ് അധികൃതർ നിസ്സാര പ്രശ്നം ഉന്നയിച്ച് കുടിവെള്ളം നൽകാത്തതെന്ന ആരോപണം ശക്തമാണ്. 'തൻബീഫ് 2019' സമാപിച്ചു ചടയമംഗലം: ആക്കൽ ഇസ്ലാമിക് സൻെററിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല ഇസ്ലാമിക പഠനക്യാമ്പ് 'തൻബീഫ് 2019' സമാപിച്ചു. തെരഞ്ഞെടുത്ത ഖുർആൻ ഹദീസ് പാഠങ്ങൾ, പൊതുവിജ്ഞാനം, ചരിത്രം, ഇൻസ്റ്റൻറ് ക്വിസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അനീസ് റഹ്മാൻ, സബീദ, എം. സലിം, ജെ. കബീർ, അബ്ദുൽവാഹിദ് നദ്വി തുടങ്ങിയവർ ക്ലാസെടുത്തു. അബീദ്റഹ്മാൻ, അജ്മൽ, അൻവർ, അലീഫ് റഹ്മാൻ, സുഹ്റാബീവി, നജിയ, ഷൈമ, െഎഷാ, സബീന കബീർ, റബൂല, ആബിദ, ബീന തുടങ്ങിയവർ നേതൃത്വം നൽകി. പ്രശ്നോത്തരിയിൽ സീനിയർവിഭാഗത്തിൽ സുഹാന ഫാത്വിമ, സാലിഹ സലിം, ഹനാൻ ഫിർദൗസ് എന്നിവരും ജൂനിയർ വിഭാഗത്തിൽ നജാഹയാൻ, റൈഹാന, മിന്നാ ഫാത്വിമ, ആലിയ സുധീർ എന്നിവരും സബ്ജൂനിയർ വിഭാഗത്തിൽ ആദം ഷിഹാബ്, ഹന്നാ ഫാത്വിമ, മുഫീദ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപനസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ചടയമംഗലം ഏരിയ വൈസ് പ്രസിഡൻറ് സലിം സമ്മാനദാനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.