കെ.എം.എം.എൽ: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെ.എം.എം.എൽ) ജൂനിയർ വർക്കർ തസ്തികയിൽ നിയമനം നടത്താതെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. അഡ്മിറ്റ് കാർഡ് ലഭിച്ചെങ്കിലും ശാരീരിക ക്ഷമതാ പരീക്ഷ നടന്നിട്ടിെല്ലന്നും ഇതുവരെ നിയമന നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥിയായ എം. മുജീബ് അടക്കം മൂന്നുപേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനുശിവരാമൻെറ ഉത്തരവ്. ആറ് മാസത്തിനകം നിയമന നടപടികൾ പൂർത്തീകരിക്കാൻ 2014 ജൂൺ അഞ്ചിന് ഹൈകോടതി കെ.എം.എം.എല്ലിന് നിർദേശം നൽകിയതായി ഹരജിയിൽ പറയുന്നു. ഉത്തരവ് നടപ്പാക്കാതിരുന്നതിനെ തുടർന്ന് കോടതിയലക്ഷ്യ ഹരജി നൽകിയെങ്കിലും നാല് മാസത്തിനകം നിയമന നടപടികൾ പൂർത്തീകരിക്കാമെന്ന കമ്പനിയുടെ ഉറപ്പിൽ ഹരജി തീർപ്പാക്കി. എന്നാൽ, കോടതി ഉത്തരവ് പാലിക്കാനോ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേ നൽകിയ ഉറപ്പ് പാലിക്കാനോ കമ്പനി ഇതുവരെ തയാറായിട്ടില്ല. നിയമന നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് മാത്രമല്ല, താൽക്കാലിക നിയമനം ലഭിച്ചവരെയും കരാർ തൊഴിലാളികളെയും ജൂനിയർ വർക്കർ തസ്തികയിൽ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുകയാണ്. ഈ സാഹചര്യത്തിൽ നിയമന നടപടികൾ അട്ടിമറിക്കാനും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.