മതനിരപേക്ഷ കക്ഷികൾ തമ്മിൽ മത്സരിക്കുന്നത് ആശാസ്യമല്ല: വിസ്‌ഡം ഡേ സംഗമം

തിരുവനന്തപുരം: രാജ്യത്തിൻെറ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ മതേതര മനസ്സുള്ള മുഴുവൻ പൗരന്മാരും രംഗത്തിറങ്ങണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പെരുമാതുറ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിസ്‌ഡം ഡേ സംഗമം അഭിപ്രായപ്പെട്ടു. മതനിരപേക്ഷ കക്ഷികൾ തമ്മിൽ മത്സരിക്കുന്നത് ആശാസ്യമല്ല. ഫാഷിസ്റ്റ് ചിന്തയുള്ള ശക്തികൾ അധികാരത്തിൽ വരാതിരിക്കാൻ ജനാധിപത്യ പ്രക്രിയയിൽ കാര്യക്ഷമമായി ഇടപെടേണ്ട അവസാന അവസരമാണിതെന്നും സംഗമം അഭിപ്രായപ്പെട്ടു. പെരുമാതുറ യൂനിറ്റ് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. സംഗമത്തിൽ ജമീൽ പാലാംകോണം മുഖ്യപ്രഭാഷണം നടത്തി. സാബു കമറുദ്ദിൻ, ഷഹീർ സലിം, അനി നഹാസ് എന്നിവർ സംസാരിച്ചു. അഷീർ താഹിർ സ്വാഗതവും റാഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.