തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്) പിന്തുണ യു.ഡി.എഫിന്. ബി.ഡി.ജെ.എസ് വിട്ട് പുതിയ പാർട്ടി രൂപവത്കരിച്ച ശേഷം ആദ്യമായി നടന്ന ബി.ഡി.ജെ.എസ് (ഡി) തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ പാർട്ടി അധ്യക്ഷൻ ചൂഴാൽ ജി. നിർമലനാണ് പ്രഖ്യാപനം നടത്തിയത്. ബി.ഡി.ജെ.എസ് (ഡി) യെ മുന്നണിയുടെ ഭാഗമാക്കാമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ഒൗദ്യോഗികമായി കത്ത് കൈമാറിയെന്നും ആ സാഹചര്യത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിന് മുന്നോടിയായി ഗാന്ധിപാർക്കിൽനിന്ന് പ്രകടനം നടന്നു. പൊതുസമ്മേളനം ശിവഗിരി മഠം സന്യാസി സ്വാമി വിദ്യാനന്ദ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ താന്നിമൂട് സുധീന്ദ്രൻ, സുനിൽ ചാലക്കുടി, ബൈജു േതാന്നയ്ക്കൽ,ചന്ദ്രശേഖരൻ നായർ, അരുൺ മയ്യനാട്, ഹിണ്ടാസ് ബിജു, ഭക്തവത്സലൻ, ചന്തവിള ചന്ദ്രൻ, തോട്ടം വിശ്വനാഥൻ, സാബു ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.