കുടിവെള്ളം ഉറപ്പുവരുത്താൻ നിർദേശം

തിരുവനന്തപുരം: ചൂട് കനത്ത സാഹചര്യത്തിൽ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കലക്ടർമാർക്ക് നിർദേശം നൽകി. ജില്ലകളിലെ സ്ഥിതിഗതി വിഡിയോ കോൺഫറൻസിലൂടെ വിലയിരുത്തി. വാട്ടർ അതോറിറ്റി, ജലസേചനവകുപ്പുകളുടെ എൻജിനീയർമാരെ ഉൾപ്പെടുത്തി കലക്ടർമാർ പ്രത്യേക സംഘം രൂപവത്കരിക്കും. 306 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ടാങ്കറിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. 20 പഞ്ചായത്തുകൾ മാത്രമാണ് തനത്/പ്ലാൻ ഫണ്ടിൻെറ അഭാവത്തിൽ ജില്ല ഭരണകൂടത്തോട് സാമ്പത്തിക സഹായം തേടിയിരിക്കുന്നത്. ഇവരുടെ അപേക്ഷയിൽ അടിയന്തരനടപടി സ്വീകരിക്കാൻ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.