തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ബുധനാഴ്ച രാവിലെ ഒമ്പതിന് കൊടിയേറ്റത്ത ോടെ തുടക്കമാവും. 19നാണ് ആറാട്ട്. 15ന് രാവിലെ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടക്കും. ഉത്സവത്തോടനുബന്ധിച്ച ബ്രഹ്മകലശ പൂജ തിങ്കളാഴ്ച ആരംഭിച്ചു. രാവിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍നിന്ന് മണ്ണുനീര്‍ കോരി മുളയിടും. ദിവസപൂജകള്‍ക്കു ശേഷം മുളയിട്ട നവധാന്യം പള്ളിവേട്ട ദിവസം പുറത്തെടുക്കും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ മാറ്റമുണ്ടാകും. രാവിലെ പതിവുദര്‍ശനത്തിന് പുറമേ, പകല്‍ കലശദര്‍ശനത്തിന് സൗകര്യമുണ്ടാകും. വൈകീട്ട് അഞ്ചുമുതല്‍ ആറു വരെയാണ് ദര്‍ശനസമയം. ആറാട്ട് ദിവസമായ 19ന് രാവിലെ 8.30 മുതല്‍ 10 വരെയാണ് ദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.