ഗള്ളി ക്രിക്കറ്റ്​ സമാപിച്ചു

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി കമ്പനികൾക്കായി സംഘടിപ്പിച്ച ഗള്ളി ക്രിക്കറ്റ് സമാപിച്ചു. ആർ.എം എജുക്കേഷനാണ് പുരുഷവിഭാഗം ജേതാക്കൾ. ഗള്ളി സ്റ്റാർസിനെയാണ് തോൽപിച്ചത്. എച്ച്.ആർ ബ്ലോക്കിനെ പരാജയപ്പെടുത്തി സൂപ്പർ നോവ വനിതാ വിഭാഗം ചാമ്പ്യന്മാരായി. ഐ.ടി അധിഷ്ഠിത സ്പോർട്സ്- ലൈഫ് സ്റ്റൈൽ മാനേജ്മൻെറ് കമ്പനിയായ ഇംപൾസ് സ്പോർട്സാണ് ടൂർണമൻെറ് സംഘടിപ്പിച്ചത്. ക്ലാപ്പ് റിസേർച്ച് സി.ഇ.ഒ അനൂപ് അംബിക വിജയികൾക്ക് േട്രാഫികൾ വിതരണം ചെയ്തു. ഇംപൾസ് സ്പോർട്സ് മാനേജിങ് ഡയറക്ടർ നിതിൻ അനിൽകുമാർ, അൻസാർ എച്ച്.എൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.