മദ്യലഹരിയില്‍ വാക്കുതര്‍ക്കം; യുവാവ്​ കൊല്ലപ്പെട്ടു

ആറ്റിങ്ങല്‍: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടർന്ന് ഒരാള്‍ കൊല്ലപ്പെട്ടു. വക്കം റൈറ്റര്‍ വിള ചുങ്കക ്കുഴി വീട്ടില്‍ ബിനുവാണ് (37) കൊല്ലപ്പെട്ടത്. വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കംസന്‍ എന്ന വിളിപ്പേരുള്ള ബിനുവും തദ്ദേശവാസിയായ വ്യക്തിയുമായി വാക്കു തര്‍ക്കവും തുടർന്ന് സംഘര്‍ഷവുമുണ്ടായിരുന്നു. 11 വര്‍ഷത്തിന് മുമ്പ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ബിനു മര്‍ദിച്ചിരുന്നത്രെ. ഇതിനു ശേഷം ഇവർ വീണ്ടും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സംസാരത്തിനിെട പഴയ സംഭവത്തെച്ചൊല്ലി തര്‍ക്കവും കൈയാങ്കളിയും ഉണ്ടായി. ഇതിനിടെ ചുടുകല്ല് കൊണ്ട് പ്രതി ബിനുവിൻെറ തലക്കടിച്ചു. ഗുരുതരമായി ക്ഷതമേറ്റ ബിനുവിനെ നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ബിനുവിൻെറ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീേട്ടാടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബിനു അവിവാഹിതനാണ്. photo: tw atl murder binu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.