തിരുവനന്തപുരം: സിവിൽ സർവിസ് പരീക്ഷയിൽ തലസ്ഥാനത്തുനിന്ന് ഇടംനേടിയത് ഏഴുപേർ. ഇവർ കേരള സിവിൽ സർവിസ് അക്കാദമിയിൽനിന്ന് പഠിച്ചിറങ്ങിയവരാണ്. 132ാം റാങ്ക് നേടിയ ജിഷ്ണു ജെ. രാജുവാണ് ജില്ലയിൽ ഉയർന്ന മാർക്ക് വാങ്ങിയത്. ചെമ്പഴന്തി ഭഗവതിപുരം കണിക്കൊന്ന വീട്ടിൽ ജിഷ്ണു ജിയോഗ്രഫിയാണ് വിഷയമായി തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ മൂന്നാം സ്ഥാനമാണ് ജിഷ്ണുവിന് ലഭിച്ചത്. 298ാം റാങ്ക് നേടിയ ശിൽപ തോന്നയ്ക്കൽ സ്വദേശി അനിൽകുമാറിൻെറയും (ദുബൈ) ബീനയുടെയും മകളാണ്. നഗരൂർ രാജധാധി കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞാണ് സിവിൽ സർവിസിന് ശ്രമം തുടങ്ങിയത്. രണ്ടാം തവണയാണ് പരീക്ഷയെഴുതിയത്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് അധികം വായിക്കുന്നതെങ്കിലും ശിൽപയുടെ വിഷയം മലയാളമായിരുന്നു. 397ാം റാങ്ക് നേടിയ കൊച്ചാർ റോഡിൽ ഉപാസനയിൽ ദിവ്യ ചന്ദ്രൻ ശാസ്തമംഗലം സ്വദേശിയാണ്. എൻജിനീയറിങ് ബിരുദധാരിയാണ്. സോഷ്യോളജിയാണ് തെരഞ്ഞെടുത്തത്. വട്ടിയൂർക്കാവ് അഖിലത്തിൽ അനൂപ് ബിജിലിക്ക് 435ാം റാങ്ക് ലഭിച്ചു. ചരിത്രമാണ് വിഷയമായി തെരഞ്ഞെടുത്തത്. തിരുവല്ലം വിപഞ്ചികയിൽ ദീപക് ദേവ് വിശ്വത്തിന് 508ാം റാങ്കാണ്. സോഷ്യോളജിയാണ് തെരഞ്ഞെടുത്ത്. പ്രൊവിഷനൽ ലിസ്റ്റിൽ പേട്ട ഭഗത് സിങ് നഗറിൽ ആർഷ എൻ.എസ് രണ്ടാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവിസ് പരീക്ഷയിൽ 258ാം റാങ്ക് നേടിയത്. നഗരസഭ റിട്ട. സൂപ്രണ്ട് എം.എ. നിസാറിൻെറയും എസ്.എസ്.സി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഷൈനിയുടെയും ഇളയമകളാണ്. 2013 ബാച്ചിൽ ചേച്ചി നിഷക്ക് ഐ.പി.എസ് ലഭിച്ചിരുന്നു. തമിഴ്നാട് ട്രിച്ചിയിൽ ഡി.സി.പിയാണ്. ആദ്യശ്രമം പരാജയപ്പെട്ടപ്പോൾ കഠിനപരിശ്രമത്തിലൂടെ വിജയത്തിലെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് ആർഷ. വികാസ്ഭവൻ സ്വദേശി ഏഞ്ചൽ രാജ് ചരിത്രമാണ് വിഷയമായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.