യെച്ചൂരിയും പിണറായിയും കോടിയേരിയും മലബാറിൽ

തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 18ന്‌ വയനാട്‌ പാര്‍ലമൻെറ് മണ്ഡലത്തില്‍ തെര ഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തും. രാവിലെ 10ന് കല്‍പറ്റയിലും വൈകുന്നേരം 3.30ന് വണ്ടൂരിലും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 16 മുതൽ 20വരെ ദിവസവും ഉച്ചക്കുശേഷം മൂന്ന് പരിപാടികളിൽ പങ്കെടുക്കും. 16ന് പാലക്കാട്, 17ന് കോഴിക്കോട്, 18ന് വടകര, 19ന് കാസർകോട്, 20ന് കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒമ്പത് മുതൽ 18വരെ വിവിധ പാർലമൻെറ് മണ്ഡലങ്ങളിൽ ഉച്ചക്കുശേഷം രണ്ട് പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ ഒമ്പതിന് ആലപ്പുഴ, 11ന് പാലക്കാട്, 12ന് ആലത്തൂർ, 13ന് ചാലക്കുടി, 14ന് തിരുവനന്തപുരം, 15ന് ആറ്റിങ്ങൽ, 17ന് കാസർകോട്, 18ന് വടകര, 19ന് കണ്ണൂർ എന്നിവിടങ്ങളിൽ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.