കൊല്ലം: പിണറായി തൊടുന്നത് ശുദ്ധവും തൊടാത്തത് അശുദ്ധവുമാണോയെന്ന് സി.പി.എം ആലോചിക്കണമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണ്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പിണറായി തൊട്ടപ്പോള്‍ പിള്ള വിശുദ്ധനായി. യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലെത്തിയതോടെ വീരനും നല്ലവനായി. പിണറായി യു.ഡി.എഫ് സ്ഥാനാർഥിക്കെതിെര നടത്തിയത് പദവിക്ക് ചേരാത്ത പദപ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പരനാറി പരാമര്‍ശം മുഖ്യമന്ത്രിയായപ്പോഴും മാറ്റിയിട്ടില്ല. സ്തുതിപാഠകര്‍ പറയുന്നതുകേട്ട് മുഖ്യമന്ത്രി ഏകാധിപതിയായി മാറി. കേരള സ്റ്റാലിനായി പിണറായി മാറി. ദുബൈയില്‍ നടന്ന ലോക മലയാള സഭയില്‍ പിണറായിയെ ആരൊക്കെ വന്നുകണ്ടെന്ന് സി.പി.എം വ്യക്തമാക്കണം. എന്‍.കെ. പ്രേമചന്ദ്രൻെറ പ്രസംഗം കേള്‍ക്കാത്തതുകൊണ്ടാവാം മോദിയെയും ബി.ജെ.പിയെയും കുറിച്ച് പറയുന്നില്ലെന്ന് വിമര്‍ശിക്കുന്നത്. ലാവലിൻ കേസില്‍ 12തവണ സുപ്രീംകോടതിയില്‍ കേസ് മാറ്റാനാവശ്യപ്പെട്ടത് മോദിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ അറ്റോണി ജനറല്‍ തൃപ്തി ദേശായിയാണ്. ചീഫ് ജസ്റ്റിസിനുപോലും അലോസരമുണ്ടാക്കിയ കേസ് മാറ്റിെവക്കലിനു പിന്നില്‍ എന്ത് അഡ്ജസ്റ്റ്മൻെറാണെന്ന് പിണറായി വ്യക്തമാക്കണം. കൊല്ലത്തെത്തിയ സീതാറാം യെച്ചൂരിയും വി.എസും പ്രേമചന്ദ്രനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശം യു.ഡി.എഫിന് പ്രയോജനം ചെയ്യും. ചവറയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. േപ്രമചന്ദ്രന്‍ പരനാറി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും വോട്ടര്‍മാര്‍ അദ്ദേഹത്തെ തിരിച്ചറിയുമെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. പരാജയഭീതിപൂണ്ട് എന്തും വിളിച്ചുകൂവുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.