പുനലൂർ: കിഴക്കൻമേഖലയിൽ രണ്ടുപേർക്ക് കൂടി വ്യാഴാഴ്ച സൂര്യാതപത്തിൽ പൊള്ളലേറ്റു. കുളത്തൂപ്പുഴ ചെറുകര മുളമൂട്ടി ൽ വീട്ടിൽ സൂരജ് (13), ആര്യങ്കാവ് ചരുവിള പുത്തൻവീട്ടിൽ ലീല എന്നിവർക്കാണ് പൊള്ളലേറ്റത്. സൂരജ് പുനലൂർ താലൂക്കാശുപത്രിലും ലീല ആര്യങ്കാവ് പി.എച്ച്.സിയിലും ചികിത്സ തേടി. കടുത്ത ചൂടിനിടയിൽ വ്യാഴാഴ്ച വൈകീട്ട് പുനലൂർ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത് താൽക്കാലിക ആശ്വാസമായി. കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ സ്ത്രീ പിടിയിൽ കുളത്തൂപ്പുഴ: ചില്ലറവിൽപനക്കാർക്ക് കഞ്ചാവ് കൈമാറുന്നതിനിടെ സ്ത്രീ പിടിയിൽ. ഏരൂർ തുമ്പോട് പൊടിമോൾ വിലാസം വീട്ടിൽ ചന്ദ്രികയാണ് (46) കുളത്തൂപ്പുഴ പൊലീസിൻെറ പിടിയിലായത്. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസിനു ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ചന്ദ്രിക പിടിയിലായത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട മഠത്തികോണം സ്വദേശി രാജുവാണ് കഞ്ചാവ് കൈമാറാനെത്തിയതെന്ന സൂചനയിൽ ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുള്ള തുമ്പോട് സ്വദേശി മധുവിൻെറ ഭാര്യയാണ്. ചില്ലറ വിൽപനക്കായി സൂക്ഷിച്ചിരുന്ന രണ്ട് പൊതി കഞ്ചാവ് ചന്ദ്രികയിൽനിന്ന് കണ്ടെടുത്ത പൊലീസ് ഇവർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.