റേഷൻ വിതരണം അട്ടിമറിക്കാനുള്ള രാഷ്​ട്രീയനീക്കം നേരിടും- വ്യാപാരികൾ

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ അഴിമതി നടത്താൻ ആര് ശ്രമിച്ചാലും അവരെ ഒറ്റപ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.ബി. ബിജു പറഞ്ഞു. കടയ്ക്കൽ മേഖലയിൽ നടന്ന ഒറ്റപ്പെട്ട വിഷയത്തിൽ ഒരു സംഘടന തെറ്റ് ചെയ്തവരെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിൽവന്നതിനുശേഷം കൊട്ടാരക്കര താലൂക്കിൽ ഭക്ഷ്യവിതരണം സുതാര്യമായാണ് നടക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് നടത്തുന്ന ചില നേതാക്കളുടെ പ്രസ്താവനകൾ വ്യാപാരികൾ തിരിച്ചറിയണമെന്നും റേഷൻ വിതരണം ജനകീയവും സുതാര്യവുമാക്കുന്നതിന് സംഘടനകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ കെ.ബി. ബിജു ഉദ്‌ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് എസ്. സദാശിവൻനായർ അധ്യക്ഷതവഹിച്ചു. ജി. കൃഷ്ണൻകുട്ടി നായർ, എ.എസ്. ചന്ദ്രശേഖരൻ പിള്ള, ജി. ഹരികുമാർ, കടയ്ക്കൽ ശശിധരൻ, തുമ്പമൺതൊടി രാജൻ, ഡി.ബി. ഉണ്ണികൃഷ്ണൻ, തങ്കച്ചൻ അന്തമൺ, സുധാകരൻ, ശ്യാം വയല, എബി എന്നിവർ സംസാരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.