രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തി​െനതിരെ​ -പിണറായി വിജയൻ

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന് എതിരെയുള്ളതാണെന് ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം പ്രസ്ക്ലബിൻെറ മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാഹുലിനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ബി.ജെ.പിയെ തോൽപിക്കാന്‍ ഉതകുന്ന സമീപനമല്ല. ഉത്തര്‍പ്രദേശിലെ അവരുടെ നിലപാട് ഇത് വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാം ഉത്തരവാദി രാഹുലാണെന്നും പിണറായി പറഞ്ഞു. ഡൽഹിയിലെ ഏഴില്‍ മൂന്നു സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിട്ടും രാഹുല്‍ അനുകൂല സമീപനമെടുത്തില്ല. ഉത്തര്‍പ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യത്തില്‍ പങ്കാളിയാകാൻ രാഹുല്‍ ശ്രമിച്ചിെല്ലന്നും പിണറായി കുറ്റപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രനെതിരെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുവേളയിൽ താൻ നടത്തിയ പരനാറി പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയത്തില്‍ നെറിവേണം. നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. അന്ന് എല്‍.ഡി.എഫിനോട് ചെയ്തത് ഇനി യു.ഡി.എഫിനോട് ചെയ്യില്ലെന്ന് ആര് കെണ്ടന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുവേളയിലെ പരാമർശം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.