തിരുവനന്തപുരം: അമേത്തിക്ക് സംഭവിച്ചത് വയനാട്ടില്‍ ആവര്‍ത്തിക്കപ്പെടാന്‍ അനുവദിക്കരുതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് ഡോ. വിനയ് സഹസ്രബുദ്ധെ. വര്‍ഷങ്ങളോളം രാഹുലിൻെറയും കുടുംബത്തിൻെറയും മണ്ഡലമായിരുന്ന അമേത്തിയില്‍ ജനങ്ങള്‍ക്കായി ഒന്നുംചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. വികസനത്തില്‍ ഏറെ പിന്നിലുള്ള അമേത്തിയുടെ അവസ്ഥ വയനാട്ടിലെ വോട്ടര്‍മാര്‍ തിരിച്ചറിയണം. വയനാട് സീറ്റ് തെരഞ്ഞെടുത്തതിന് പിന്നില്‍ കോണ്‍ഗ്രസിൻെറ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. രണ്ടിടത്തും രാഹുല്‍ പരാജയപ്പെടും. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 'വിശ്വാസ സംരക്ഷണത്തിന്, വികസന മുന്നേറ്റത്തിന്, കേരളവും മോദിയോടൊപ്പം' എന്നതാണ് മുദ്രാവാക്യം. രാഷ്ട്രീയ പകപോക്കലിൻെറ ഏറ്റവും ഹീനരൂപമാണ് സംസ്ഥാന സര്‍ക്കാര്‍ എൻ.ഡി.എ സ്ഥാനാർഥികളായ കെ. സുരേന്ദ്രനോടും പ്രകാശ് ബാബുവിനോടും സ്വീകരിക്കുന്നത്. സ്ഥാനാർഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയും ജയിലിലടക്കുകയും ചെയ്തത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും. വികസനത്തിൻെറ രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്. ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് ബി.ജെ.പി. ഇരുമുന്നണികളും മാറിമാറി ഭരിക്കുന്ന കേരളം ചെകുത്താനും കടലിനുമിടക്കാണ്. ജനങ്ങള്‍ ബദല്‍ ആഗ്രഹിക്കുന്നു. കേരളത്തിൻെറ പ്രതീക്ഷ നിറവേറ്റാന്‍ എൻ.ഡി.എക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന പരിപാടിയില്‍ ഒ. രാജഗോപാല്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരളത്തിൻെറ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.പി.പി. വാവ, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് പ്രസിഡൻറ് കുരുവിള മാത്യു, പി.എസ്.പി ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസിഡൻറ് വി.വി. രാജേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.