വർക്കല: നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് വർക്കല രഘുനാഥപുരം ചെറുകുന്നം സ്വദേശി വിജയനെ പൊലീസ് പിടികൂടി. പുത്തൻചന്തയിൽ പെട്ടിക്കട നടത്തുന്നയാളാണ് വിജയൻ. അവിടെനിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. സമാന സംഭവത്തിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിൻെറ നിർദേശപ്രകാരം എസ്.ഐ ജയകുമാർ, പൊലീസുകാരായ മുരളീധരൻ, ജയപ്രസാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ പടം വർക്കല: മെഡിക്കൽ പഠനത്തിന് സീറ്റ് വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം ഏറനാട് അരീക്കോട് ഊർങ്ങാട്ടിൽ വീട്ടിൽനിന്ന് ബംഗളൂരു ഹെബ്ബൽ ശോഭ തിയറ്റർ അപ്പാർട്ട്മൻെറിൽ താമസിക്കുന്ന െഷായ്ബ് അലിയാണ് (39) അറസ്റ്റിലായത്. വർക്കല ചെറുന്നിയൂർ സ്വദേശിയുടെ മകൾക്ക് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിൽ പ്രവേശനം വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. 2014 ഒക്ടോബർ, ഡിസംബർ മാസങ്ങളിലായാണ് കൊല്ലത്തുെവച്ച് പണമായും ബാങ്ക് അക്കൗണ്ട് വഴിയും പണം തട്ടിയെടുത്തത്. മുഖ്യപ്രതിയായ ഷൊയ്ബ് അലിയും കാരക്കോണം മെഡിക്കൽ കോളജിലെ അക്കാലത്തെ ഡയറക്ടറും ഇടനിലക്കാരും വഴിയാണ് തട്ടിപ്പ് നടത്തിയത്. 2016ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച വർക്കല െപാലീസ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രതി ഖത്തറിൽനിന്ന് അഹ്മദാബാദ് വിമാനത്താവളത്തിലിറങ്ങവെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുരളീധരൻ പിള്ള എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.