ഇരവിപുരം: കോൺഗ്രസ് ബി.ജെ.പിക്ക് പഠിക്കുകയാണെന്ന് മന്ത്രി കെ.ടി.ജലീൽ. മൈലാപ്പൂര്, കൊല്ലൂർവിള, പള്ളിമുക്ക് എന്നിവിടങ്ങളിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് പഠിക്കുന്നതിനാലാണ് കോൺഗ്രസിൽനിന്ന് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത്. ഇന്ത്യയെ ഹിന്ദു പാകിസ്താൻ ആകാൻ അനുവദിക്കരുത്. കോൺഗ്രസ് ബി.ജെ.പി ആയിക്കൊണ്ടിരിക്കുന്നു. മതേതരത്വം എന്ന വാക്കിൻെറ അർഥം നേതാക്കൾക്കും പ്രവർത്തകർക്കും പറഞ്ഞുകൊടുക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. ഹിന്ദി മേഖലയിൽ കോൺഗ്രസിനെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ട രാഹുൽ ഗാന്ധി അമേത്തിയിലെ തോൽവി ഭയന്നാണ് വയനാട്ടിൽ മത്സരിക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൈലാപ്പൂരിൽ വിജയനും പള്ളിമുക്കിൽ എം. നൗഷാദ് എം.എൽ.എയും അധ്യക്ഷതവഹിച്ചു. പ്രേമനൊരു വോട്ട്; രാഹുലിനൊരു കൂട്ട് പ്രചാരണവുമായി യു.ഡി.വൈ.എഫ്. കൊല്ലം: 'പ്രേമനൊരു വോട്ട്, രാഹുലിനൊരു കൂട്ട്' എന്ന മുദ്രാവാക്യവുമായി യു.ഡി.വൈ.എഫ് സംഘടിപ്പിക്കുന്ന പ്രചാരണം ഡി.സി.സി മുൻ അധ്യക്ഷൻ ജി. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. യു.ഡി.വൈ.എഫ് ചെയർമാൻ വിഷ്ണു സുനിൽ പന്തളം അധ്യക്ഷതവഹിച്ചു. പി.ആർ. പ്രതാപചന്ദ്രൻ, എസ്. ലാലു, അൻസാരി, ഒ.ബി. രാജേഷ്, കുരീപ്പുഴ മോഹൻ, ശരത് മോഹൻബാബു, ഡേവിഡ് കുരീപ്പുഴ, യു. ഉല്ലാസ്, അജു, ഷെമീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.