കൊല്ലം: ആർ.എസ്.എസിനോടും ബി.ജെ.പിയോടും പോരാടാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന് മന്ത്രി കെ.ടി. ജലീൽ. എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലിൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി ചാത്തിനാംകുളം കുറ്റിവിള ജങ്ഷനിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന് ശക്തിക്ഷയം സംഭവിച്ചാൽ നാടിന് ഇല്ലാതാകുന്നത് മതേതരത്വവും മതനിരപേക്ഷതയുമാണെന്നും പദവി മോഹത്താൽ ബി.ജെ.പിയിലേക്ക് ചാടാൻ കോൺഗ്രസിൽ നിന്ന് ഇനിയും ആളുകളുണ്ടെന്നും കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. വൈ.റഹീം അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, ചിഞ്ചുറാണി, കെ. രാജഗോപാൽ, എം.എ. സത്താർ, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.