ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​ ; ജോബ് കണ്‍സള്‍ട്ടന്‍സിക്കെതിരെ പരാതി

നേമം: റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്നയാള്‍ നിരവധ ി പേരില്‍ നിന്ന് പണം തട്ടിച്ചതായി പരാതി. പൂന്തുറ സ്വദേശിനിയായ യുവതി നടത്തിവരുന്ന കണ്‍സള്‍ട്ടന്‍സി സർവിസിനെതിരെയാണ് പരാതി. ജോലിക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യണമെന്നും തുടര്‍ന്ന് രണ്ട് മാസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്നുമാണ് വ്യവസ്ഥ. പരിശീലന ക്ലാസ് നടത്തുന്നത് നേമം കല്ലിയൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ്. പരിശീലന കാലയളവില്‍ നിരവധിപേരില്‍നിന്ന് 20,000 രൂപ മുതല്‍ 70,000 രൂപ വരെ വാങ്ങിയിരുെന്നന്നും എന്നാല്‍, ജോലി ലഭിച്ചില്ലെന്നുമാണ് പരാതി. കന്യാകുമാരി, നെയ്യാറ്റിന്‍കര, കല്ലിയൂര്‍, നേമം, വിഴിഞ്ഞം, പൂന്തുറ, കോവളം തുടങ്ങി വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗാർഥികളാണ് കബളിപ്പിക്കലിനിരയായിട്ടുള്ളത്. നിലവില്‍ 20 ലേറെ പേര്‍ നേമം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.