യാത്രക്കാരൻ വിദേശ കറൻസിയുമായി വിമാനത്താവളത്തിൽ പിടിയിൽ

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ 10 ലക്ഷം രൂപയുടെ വിദേശ കറൻസികളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. തമിഴ്നാട് മധുര സ്വദേശി പ്രേംകുമാറാണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച മാലിയിലേക്ക് പോയ എയർ ഇന്ത‍്യ വിമാനത്തിലെ യാത്രക്കാനായിരുന്നു ഇയാൾ. ലഗേജുകൾ സ്കാനറിൽ പരിശോധിച്ചപ്പോൾ വിദേശ കറൻസി ഒളിപ്പിച്ചുെവച്ചിരിക്കുന്നതായി കണ്ടത്തുകയായിരുന്നു. എയർെെലൻസ് അധികൃതർ വിവരം അറിയിച്ചതിനെ തുടർെന്നത്തിയ എയർകസ്റ്റംസ് സംഘം കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് 10 ലക്ഷത്തോളം വിലവരുന്ന വിദേശ കറൻസി കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.