തിരുവനന്തപുരം: മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ 'വി കാനി'ൻെറ ആഭിമുഖ്യത്തിൽ പ്രകൃതി സൗഹാര്‍ദ പരിപാടികള്‍ക്ക് തുടക്കമിടും. വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് മെഡിക്കൽ കോളജ് ഡി അഡിക്ഷൻ സൻെററിലാണ് പരിപാടി. ജലവും ജീവിതവും എന്ന വിഷയത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകയും ട്രീ ഫോർ വാക്ക് സംഘടനയുടെ സ്ഥാപകയുമായ എസ്. ശാന്തിയും ഇക്കോ ട്രാവൽ എന്ന വിഷയത്തിൽ മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫ. ഡോ. കെ.പി. ജയപ്രകാശനും ക്ലാസ് നയിക്കും. മെഡിക്കല്‍ കോളജ്, ഡൻെറല്‍ കോളജ്, ഫാര്‍മസി, നഴ്സിങ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ എന്‍ .എസ്.എസുമായി സഹകരിച്ചാണ് പ്രകൃതി സൗഹൃദപരിപാടികള്‍ നടത്തുന്നതെന്ന് സൈക്യാട്രി വിഭാഗം പ്രഫ. ടി.വി. അനില്‍കുമാര്‍ പറഞ്ഞു. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച തുടർ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൗണ്‍സലിങ് ആവശ്യമുള്ളവര്‍ക്കായി വെല്‍നെസ് ക്ലിനിക്കും പദ്ധതിയോടനുബന്ധിച്ച് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.