നികുതി പിരിവ്​; കോർപ​റേഷൻ തനത് വരുമാനത്തിൽ 18 ശതമാനം വർധന

തിരുവനന്തപുരം: തനത് വരുമാനത്തിൽ ഈ വർഷം 18 ശതമാനം വർധന രേഖപ്പെടുത്തി. തൊഴിൽ നികുതി വരുമാനം മുൻവർഷത്തെ 40.68 കോടിയി ൽനിന്ന് 52.43 കോടി (22.4)യായി വർധിച്ചു. കെട്ടിടനികുതി 2017-18ൽ 54.12 കോടിയായിരുന്നത് ഈവർഷം 64.07 കോടിയായി (15.5) വർധിച്ചു. പരസ്യലൈസൻസ് ഫീ ഇനത്തിൽ മുൻവർഷത്തെ വരുമാനം 1.25 കോടിയായിരുന്നത് 2.12 കോടിയായി (42.1). വാണിജ്യവ്യാപാര ലൈസൻസ് ഫീസിനത്തിൽ മുൻവർഷം 1.32 കോടിയായിരുന്നത് 2.02 കോടിയായി (34.7) വർധിച്ചിട്ടുണ്ട്. 2014-15 കോർപറേഷൻെറ തനത് വരുമാനം 81.07 കോടിയായിരുന്നത് 125.05 കോടിയായി വർധിച്ചിട്ടുണ്ട്. നികുതി പിരിവ് ഉൗജിതമാക്കുന്നതിനും നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനും കോർപറേഷൻ നടത്തിയ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായാണ് നികുതി പിരിവിൽ ഗണ്യമായ വർധന ഉണ്ടാക്കാൻ കഴിഞ്ഞത്. 2017-18ലെ വരുമാനത്തെക്കാൾ 22.5 കോടിരൂപയുടെ വർധന തനത് വരുമാന ശേഖരണത്തിൽ ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.