ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് മദ്യം മറിച്ചുവിൽക്കൽ: കസ്റ്റംസ് സൂപ്രണ്ടിൻെറ ഉൾപ്പെടെ വീടുകളിൽ സി.ബി.ഐ പരിശോധന ശ ംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് മദ്യം മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ എക്സൈസ് കസ്റ്റംസ് സൂപ്രണ്ടിൻെറയും ജീവനക്കാരൻെറയും വീടുകളില്‍ സി.ബി.ഐ പരിശോധന നടത്തി. കുടപ്പനക്കുന്നില്‍ താമസിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് ജോര്‍ജ് ലൂക്കോ, വലിയതുറയില്‍ താമസിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ് ജീവനക്കാരനായിരുന്ന കിരണ്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പുറമേ, മുമ്പ് വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ് നടത്തിയിരുന്ന പ്ലസ് മാക്സ് കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന തമിഴ്നാട്ടിലെ തൃശിനാപ്പള്ളിയിലും പരിശോധന നടന്നു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. പരിശോധനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സി.ബി.ഐ സംഘം തയാറായിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിദേശ മദ്യം പുറത്തേക്ക് മറിച്ച് വിറ്റതിനെ തുടര്‍ന്ന് കസ്റ്റംസ് ഡ്യൂട്ടി ഫ്രീ ഷോപ് പൂട്ടിച്ചത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ട് കോപ്പികള്‍ ഉപയോഗിച്ച് മദ്യം വാങ്ങിയതായി രേഖയുണ്ടാക്കി പുറത്തേക്ക് വില്‍ക്കുകയായിരുന്നു. ലൈസന്‍സ് സസ്പെൻഡ് ചെയ്ത കസ്റ്റംസ് കമീഷണറുടെ നടപടിെക്കതിരെ ഷോപ്പിൻെറ നടത്തിപ്പ് ചുമതലയുള്ള പ്ലസ് മാക്സ് കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈകോടതി സ്പെൻഡ് ചെയ്ത കമീഷണറുടെ നടപടി റദ്ദാക്കുകയും കസ്റ്റംസിൻെറ കര്‍ശന നീരക്ഷണത്തില്‍ ഷോപ് തുറന്നുപ്രവര്‍ത്തിക്കാമെന്ന് ഉത്തരവ് നല്‍കുകയും ചെയ്തു. പിന്നാലെ കസ്റ്റംസ് കോടതിയെ വീണ്ടും സമീപിച്ചതോടെ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനം റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.